വെടിമരുന്നിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

വെടിമരുന്നിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
Apr 21, 2025 12:36 PM | By SUBITHA ANIL

കൊയിലാണ്ടി : മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്രോത്സവത്തില്‍ കതിന പൊട്ടിക്കുന്നതിനിടയില്‍ വെടിമരുന്നിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.

വിഷുദിനത്തില്‍ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടന്ന വെടിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടം നടന്നത്.

കതിന പൊട്ടിക്കുന്നതിനിടയില്‍ വെടി മരുന്നില്‍ നിന്നും തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുറുവങ്ങാട് മീത്തല്‍ വീട് ഗംഗാധരന്‍ നായര്‍ (75) ക്കാണ് സാരമായി പൊള്ളലേറ്റത്.

ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മൂന്നുമണിയോടെയാണ് മരണം സംഭവിച്ചത്. ബന്ധുവായ യദുവിന്റെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു.

മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ സുശീല. മക്കള്‍ സുദീപ്, ഷൈജു. മരുമക്കള്‍ ധന്യ, ഹരിത.

സഹോദരങ്ങള്‍ ദാമോദരന്‍ നായര്‍, ലക്ഷ്മി അമ്മ, ലീല, പരേതരായ കരുണാകരന്‍ നായര്‍, പത്മനാഭന്‍ നായര്‍.

Elderly man dies after being treated for burns after gunpowder caught fire at koilandy

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/