കൊയിലാണ്ടി : പോയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ 'കൂട്ടുകൂടി നാടുകാക്കാം' ഫ്ലാഷ് മോക് സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്റ്റാൻഡ് പരിസരത്ത് വച്ചുനടന്ന പരിപാടിയിൽ കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ പി ആർ പ്രശാന്ത് ലഹരി വിരുദ്ധ സന്ദേശം കൈമാറി.
എൻഎസ്എസ് വളണ്ടിയേഴ്സ് അവതരിപ്പിച്ച വിവിധി കലാപ്രകടനങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ചിത്രേഷ് പിജി അധ്യക്ഷതവഹിച്ചു. അധ്യാപകരായ ഷജിൻ, ജയിക്കിഷ് എസ് ആർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ പ്രവീണ ടി സി നന്ദി അർപ്പിച്ചു.
Under the auspices of the NSS unit, a flash mock was organized against drug addiction