കൊയിലാണ്ടി : മൂടാടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. കുടുംബ സംഗമത്തിന്റെ ഭാഗമായി അകലാ പുഴയിലേക്ക് ബോട്ട് യാത്രയും, കലാപരിപാടികളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം പി അഖില സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ ഭാസ്കരൻ, വാർഡ് മെമ്പർ പപ്പൻ മൂടാടി, മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിമ എന്നിവർ സംസാരിച്ചു.
Moodadi Gram Panchayat and Family Health Center organized a family meeting