കൊയിലാണ്ടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
Dec 10, 2024 11:17 AM | By SUBITHA ANIL

കൊയിലാണ്ടി : കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലെ പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 1 മണിയോടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.

പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയില്‍ ഒരു ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടാകാമെന്നും കാണുമ്പോള്‍ തന്നെ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നെല്ല്യാടി കളത്തിന്‍കടവ് സമീപത്തെത്തിയപ്പോള്‍ എന്തോ ഒന്ന് പൊങ്ങിക്കിടക്കുന്നതുപോലെ കണ്ടുവെന്നും അടുത്തെത്തി ടോര്‍ച്ച് അടിച്ചുനോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതെന്നും അവര്‍ പറഞ്ഞു.

പൊക്കിള്‍കൊടിയോടെ ചുവപ്പ് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുണിയില്‍ പൊതിഞ്ഞിരുന്നെങ്കിലും പാതിശരീരവും കാണാമായിരുന്നു. ഉടനെ അടുത്ത് പരിചയമുള്ള നാട്ടുകാരനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി പൊലീസിനെ വിവരമറിയിച്ചു.

വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയില്‍ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.



The body of a newborn baby was found in the Koyaladi River

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall