കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനം ആഘോഷിച്ചു

കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനം ആഘോഷിച്ചു
Oct 13, 2024 09:17 PM | By Vyshnavy Rajan

കൊയിലാണ്ടി : കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനം ആഘോഷിച്ചു.

കൊയിലാണ്ടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറോളം വിദ്യാർത്ഥികൾക്കു വളണ്ടിയർ ട്രെയിനിങ്ങും നെസ്റ്റിന്റെ ആശ്രിതരുടെ കൂട്ടിരിപ്പിക്കാർക്കു അവരുടെ ആശങ്കകൾ പങ്കുവെയ്ക്കാനുള്ള സംഗമവും സംഘടിപ്പിച്ചു.

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പ്രായമായവരെയും, പ്രയാസം അനുഭവിക്കുന്നവരെയും പരിഗണിക്കേണ്ടതും, അവർക്കു വേണ്ട കരുതൽ നൽകേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഉണർത്തിക്കൊണ്ട് സ്വാന്തന സന്ദേശയാത്ര നടത്തി.

ഈ വിഷയത്തിൽ വിദ്യാർത്ഥി സമൂഹവും യുവജനങ്ങളും മുന്നോട്ട് ഇറങ്ങേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു സന്ദേശ യാത്ര. കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ അവസാനിച്ച സാന്ത്വന സന്ദേശ യാത്ര പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു.

നെസ്റ്റ് ചെയർമാൻ . അബ്ദുള്ള കരുവഞ്ചേരി, ട്രഷറർ . ടി പി ബഷീർ, ജനറൽ സെക്രട്ടറി . മുഹമ്മദ്‌ യൂനസ്, ഗ്ലോബൽ ജനറൽ സെക്രട്ടറി . സാലി ബാത്ത, വി.കെ. കൃഷ്‌ണൻ, എം.വി ഇസ്മയിൽ, രാജേഷ് കീഴരിയൂർ എന്നിവർ പങ്കെടുത്ത ചടങ്ങ് പ്രായമുള്ളവരെയും രോഗബാധിതരെയും ചേർത്ത് നിർത്താനുള്ള ഒരു ഓർമപ്പെടുത്തൽ ആയിരുന്നു.

World Palliative Care Day was celebrated under the leadership of Koilandi Nest Palliative Care

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall