adimage

ഉരുപുണ്യകാവ് ക്ഷേത്രത്തിന് മാസ്റ്റർ പ്ലാൻ; വികസനത്തിന് എൻ.ഐ.ടിയുടെ സഹായം

ഉരുപുണ്യകാവ് ക്ഷേത്രത്തിന് മാസ്റ്റർ പ്ലാൻ; വികസനത്തിന് എൻ.ഐ.ടിയുടെ സഹായം adimage
2026-07-13T12:51:00 | By Krishnapriya S R
#Latest News #Urupunyakaavu Temple #Master Plan #NIT Kozhikode

മൂടാടി: (koyilandy.truevisionnews.com) നന്തി ബസാർ ഉരുപുണ്യകാവ് ദുർഗാ ഭഗവതി ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറായി. കോഴിക്കോട് എൻ.ഐ.ടിയിലെ ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗം മേധാവി ഡോ. എ.കെ. കസ്തൂർബയുടെ നേതൃത്വത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തത്.

ക്ഷേത്രത്തിന് സമീപത്തുകൂടി കടന്നുപോകുന്ന തീരദേശ റോഡ് വഴി വരാനിരിക്കുന്ന വികസന സാധ്യതകൾ മുൻനിർത്തിയാണ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. കർക്കടക വാവുബലി ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ പാകത്തിലാണ് ഇതിന്റെ ഘടന.

ഈ മാസ്റ്റർ പ്ലാനിലുള്ള വികസന പ്രവർത്തനങ്ങൾ കേരള ടൂറിസം വകുപ്പിന്റെയോ മൂടാടി പഞ്ചായത്തിന്റെയോ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിനായി പഞ്ചായത്ത് ഹാളിൽ പ്രത്യേക ചർച്ച സംഘടിപ്പിച്ചു. പദ്ധതിയുടെ രേഖകൾ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖിലയ്ക്ക് കൈമാറി.

ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി, കാട്ടിൽ സത്യൻ, ക്ഷേത്ര ട്രസ്റ്റി ചെയർമാൻ സി.കെ. വാസു, ട്രസ്റ്റി അംഗങ്ങളായ ഗോപാലകൃഷ്ണൻ നമ്പീശൻ, യു.കെ. ബാബു, ഷിബു തോട്ടത്തിൽ, പി.വി. ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: NIT Kozhikode Prepares Master Plan For Nandi Bazar Urupunyakaavu Durga Bhagavathi Temple

#Latest News #Urupunyakaavu Temple #Master Plan #NIT Kozhikode

adimage

Next TV

Related Stories
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Jul 16, 2026 05:16 PM

കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി മുത്താമ്പിയിൽ ബൈക്ക് അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈവശം 1.40 ഗ്രാം എം.ഡി.എം.എ...

Read More >>
ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Jul 16, 2026 12:47 PM

ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്...

Read More >>
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

Jul 16, 2026 12:34 PM

ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നഷ്ടപെട്ട സ്വർണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ...

Read More >>
Top Stories

News Roundup

GCC News

Entertainment News

adimage
https://koyilandy.truevisionnews.com/