#Latest News #Vengalam #Python #Forest Department
കാട്ടിലടപ്പീടിക: (koyilandy.truevisionnews.com) വെങ്ങളം ജുമാമസ്ജിദിന് സമീപത്തെ റെയിൽവേ ട്രാക്കിൽ പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആളുകൾ നടന്നുപോകാറുള്ള പാതയോരത്താണ് പാമ്പിനെ കണ്ടത്.
ആദ്യം പാമ്പ് ജീവനുള്ള നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പാമ്പിനെ കണ്ടതോടെ റെയിൽവേ ട്രാക്കിലേക്ക് നിരവധി നാട്ടുകാർ തടിച്ചുകൂടി. സംഭവത്തെത്തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.
Content Highlight: Huge Python Found Dead Near Vengalam Railway Track
































.jpeg)






