#Latest News #Koyilandy #Chemanchery #Tribute by DYFI
ചേമഞ്ചേരി: (koyilandy.truevisionnews.com) ചേമഞ്ചേരി തറയിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന ഇരുപത് വയസ്സുകാരനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി നാടിന്റെ അഭിമാനമായി മാറിയ ആറാം ക്ലാസ് വിദ്യാർത്ഥി ആരോണിന് ഡി.വൈ.എഫ്.ഐ ചേമഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഡി.വൈ.എഫ്.ഐ ചേമഞ്ചേരി മേഖലാ സെക്രട്ടറി വി. കെ. വിപിൻദാസ്, മേഖലാ പ്രസിഡന്റ് ശരത്ത് എന്നിവർ ചേർന്ന് ആരോണിനെ ആദരിച്ചു.
മേഖലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീജിൻ, വൈശാഖ്, അക്ഷയ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ധൈര്യവും മനസ്സാന്നിധ്യവും കൈവിടാതെ അപകടഘട്ടത്തിൽ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ആരോണിന്റെ മാതൃകാപരമായ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെറുപ്രായത്തിൽ തന്നെ സമൂഹത്തിന് മാതൃകയായ ആരോണിന്റെ പ്രവൃത്തി എല്ലാവർക്കും പ്രചോദനമാണെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ചേമഞ്ചേരി തറയിലെ കുളത്തിൽ അപകടത്തിൽപ്പെട്ട ആൽവിനെ ആരോൺ സാഹസികമായി രക്ഷപ്പെടുത്തിയത്. ആൽവിന്റെ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആരോൺ ഉടൻ തന്നെ കുളത്തിലേക്ക് ചാടി, മുങ്ങിത്താഴുകയായിരുന്ന ആൽവിന്റെ മുടിയിൽ പിടിച്ച് കരയിലെത്തിക്കുകയായിരുന്നു.
Content Highlight: Chemanchery DYFI honors Aaron.
































.jpeg)







