#Latest News #Koyilandy #Friendly Football Match #Pantalayani Block Panchayat
കൊയിലാണ്ടി: (koyilandy.truevisionnews.com) ലോകകപ്പ് ഫുട്‌ബോളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെയും പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളുടെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അണിനിരക്കുന്ന മത്സരം ജൂൺ 29 തിങ്കളാഴ്ച വൈകിട്ട് ആറിന് അരിക്കുളം എടിഎംഒ സ്‌പോർട്‌സ് സെന്ററിൽ വെച്ച് നടക്കും.
ഭരണപരമായ തിരക്കുകൾക്കിടയിൽ സൗഹൃദവും ഒത്തൊരുമയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ വേദി ഒരുക്കുന്നത്. അരിക്കുളം, മൂടാടി, അത്തോളി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുക്കുക.
ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇതിന് മുന്നോടിയായി വൈകിട്ട് 5.30-ന് കാരയാട് ബാങ്ക് പരിസരത്തുനിന്ന് പ്രത്യേക ഐക്യദാർഢ്യ റാലിയും (റോഡ് ഷോ) സംഘടിപ്പിച്ചിട്ടുണ്ട്.
കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Content Highlight: Friendly football match between Pantalayani Block Panchayat representatives and officials
#Latest News #Koyilandy #Friendly Football Match #Pantalayani Block Panchayat








































