#Latest News #Poilkave #Murder
കൊയിലാണ്ടി: (koyilandy.truevisionnews.com) പൊയിൽക്കാവിൽ മധ്യവയസ്‌ക കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശത്ത് ഫോറൻസിക് സംഘത്തിന്റെ വിശദമായ പരിശോധന തുടരുന്നു. മൃതദേഹം കണ്ടെത്തിയ ഷെഡും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
നേരത്തെ സ്ഥലത്തെത്തിയ ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ, ഷെഡിൽ നിന്ന് ഏകദേശം 500 മീറ്ററോളം ദൂരം വരെ മണം പിടിച്ച് പോയ ശേഷം നായ ഒരിടത്ത് നിൽക്കുകയായിരുന്നു.
പൊയിൽക്കാവ് നാലുസെന്റ് കോളനിയിൽ താമസിക്കുന്ന സുധയെയാണ് ഇന്ന് രാവിലെ വീടിന് തൊട്ടടുത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള താൽക്കാലിക ഷെഡിൽ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചതായി കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്ന് സംഭവത്തിൽ ഉപയോഗിച്ചതെന്ന് കരുതുന്ന കൊടുവാളും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ജോലിക്കായി എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കാണുന്നത്.
ഇവർ ഉടൻ തന്നെ വാർഡ് മെമ്പറെയും തുടർന്ന് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. റൂറൽ എസ്.പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Content Highlight: Sudha's murder in Poyilkavu








































