#Latest News #Koyilandy #Divider Creates A Dangerous Trap
കൊയിലാണ്ടി: (koyilandy.truevisionnews.com) നഗരത്തിലെ മുൻസിഫ് കോടതിക്ക് മുൻവശം റോഡ് ഡിവൈഡറായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് തെന്നിമാറിക്കിടക്കുന്നത് നിരന്തരം വാഹനാപകടങ്ങൾക്ക് കാരണമാകുന്നു.
സ്ലാബുകൾ കൃത്യമായ സ്ഥാനത്തുനിന്നും റോഡിന്റെ നടുവിലേക്ക് തെന്നിമാറിയിട്ട് ഇപ്പോൾ രണ്ടാഴ്ചയിലധികമായിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാർ ഈ കോൺക്രീറ്റ് സ്ലാബിൽ തട്ടി വലിയ അപകടങ്ങളിലാണ് പെടുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം പത്തോളം റോഡപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് മൂലം റോഡിലെ ഈ തടസ്സം പെട്ടെന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്തതാണ് അപകടങ്ങളുടെ വ്യാപ്തി കൂട്ടുന്നത്.
ഇത്രയധികം അപകടങ്ങൾ നടന്നിട്ടും, യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
എത്രയും വേഗം ഈ സ്ലാബുകൾ യഥാസ്ഥാനത്തേക്ക് മാറ്റിവെച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
Content Highlight: Divider creates a danger trap in front of Koyilandy Munsif Court








































