adimage

ശ്രീ ശങ്കരാചാര്യ സർവകലാശാല കൊയിലാണ്ടി കേന്ദ്രത്തിൽ നാലുവർഷ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ശ്രീ ശങ്കരാചാര്യ സർവകലാശാല കൊയിലാണ്ടി കേന്ദ്രത്തിൽ നാലുവർഷ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു adimage
2026-06-05T11:14:00 | By Krishnapriya S R
#Latest News #Koyilandy #Koyilandy Regional Centre of Kalady Sree Shankaracharya Sanskrit University

കൊയിലാണ്ടി: (koyilandy.truevisionnews.com) കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ 2026-27 അധ്യയന വർഷത്തെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.

സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിലാണ് കോഴ്സുകൾ ലഭ്യമായിട്ടുള്ളത്. പ്ലസ് ടു, വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വിദ്യാർഥികൾക്ക് ഈ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

പ്ലസ് ടു തലത്തിൽ സംസ്കൃതം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്കും സംസ്കൃതം ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട് എന്നത് ഈ പ്രവേശനത്തിന്റെ പ്രത്യേകതയാണ്.

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ssus.ac.in സന്ദർശിച്ച് പ്രോസ്പെക്ടസ് പരിശോധിക്കാനും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും സാധിക്കും.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15 ആണ്. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും 9747622690, 9497645922 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Content Highlight: You can apply for admission at the Koyilandy center of Sri Shankaracharya University.

#Latest News #Koyilandy #Koyilandy Regional Centre of Kalady Sree Shankaracharya Sanskrit University

adimage

Next TV

Related Stories
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Jul 16, 2026 05:16 PM

കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി മുത്താമ്പിയിൽ ബൈക്ക് അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈവശം 1.40 ഗ്രാം എം.ഡി.എം.എ...

Read More >>
ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Jul 16, 2026 12:47 PM

ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്...

Read More >>
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

Jul 16, 2026 12:34 PM

ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നഷ്ടപെട്ട സ്വർണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ...

Read More >>
Top Stories

News Roundup

GCC News

Entertainment News

adimage
https://koyilandy.truevisionnews.com/