#Latest News #Accident #Chemanchery #National Highway
ചേമഞ്ചേരി: (koyilandy.truevisionnews.com) ചേമഞ്ചേരി ദേശീയപാതയിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു.
അപകടത്തിൽ തിക്കോടി സ്വദേശികളായ വടക്കേ കുന്നുമ്മൽ നിയാസ് (24), മധു (35) എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന നിയസിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മധു നിസ്സാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. നിയാസ് സുഹൃത്ത് മധുവിനെ പുറകിലിരുത്തി KL 56 H 3756 നമ്പർ മോട്ടോർ സൈക്കിളിൽ കോഴിക്കോട് ഭാഗത്തുനിന്നും പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്നു.
ഇവർ ചേമഞ്ചേരി ദേശീയപാതയിൽ എത്തിയ സമയത്ത് പുറകിൽ നിന്നും അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തക്ക വിധത്തിലും പാഞ്ഞു വന്ന KL 56 C 0018 നമ്പർ കാർ ബൈക്കിന് പുറകിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ കടുത്ത ആഘാതത്തിൽ നിയന്ത്രണം വിട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി കാറോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Accident after car and bike collide on Chemancherry National Highway
































.jpeg)







