adimage

കൊയിലാണ്ടിയിൽ 'അരങ്ങും അണിയറയും' സംസ്ഥാന സമ്മേളനം സമാപിച്ചു; സരസ ബാലുശ്ശേരിക്കും ഗോപൻ പെരുമ്പാവൂരിനും പുരസ്കാരം

കൊയിലാണ്ടിയിൽ 'അരങ്ങും അണിയറയും' സംസ്ഥാന സമ്മേളനം സമാപിച്ചു; സരസ ബാലുശ്ശേരിക്കും ഗോപൻ പെരുമ്പാവൂരിനും പുരസ്കാരം adimage
2026-05-31T11:44:00 | By Krishnapriya S R
#Latest News #Koyilandy

കൊയിലാണ്ടി: (koyilandy.truevisionnews.com) പ്രൊഫഷണൽ നാടകപ്രവർത്തകരുടെ സംഘടനയായ 'അരങ്ങും അണിയറയുടെ' സംസ്ഥാന സമ്മേളനത്തിന് കൊയിലാണ്ടിയിൽ പ്രൗഢോജ്ജ്വല സമാപനം.

സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് നിർവഹിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ബിജു രാജഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടകരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച്, 2026-ലെ അരങ്ങും അണിയറയും പുരസ്കാരം പ്രശസ്ത നാടകപ്രവർത്തകരായ സരസ ബാലുശ്ശേരി, ഗോപൻ പെരുമ്പാവൂർ എന്നിവർക്ക് സമ്മാനിച്ചു.

ഇതിനൊപ്പം നാടക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ മറ്റ് പ്രമുഖ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. സാംസ്കാരിക സമ്മേളനത്തിൽ പഞ്ചായത്ത് അംഗം കെ. സരിഷ്, സംസ്ഥാന സെക്രട്ടറി സുധീർ ബാബു, മനോജ് നാരായണൻ, ഉഷ ചന്ദ്രബാബു, കലാമണ്ഡലം സന്ധ്യാ രാമചന്ദ്രൻ, എൻ.വി. ബിജു, രമേശൻ രംഗഭാഷ, കാശി പൂക്കാട്, മനോജ് ഉള്ളിയേരി, സജി മുരാട്, കെ.എൽ.എസ്. മുരളി, രവീന്ദ്രൻ കോറോത്ത്, രജനി മുരളി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വേദിയിൽ അരങ്ങേറിയ പ്രശസ്ത നടൻ ശിവജി ഗുരുവായൂരിന്റെ 'മത്തായിയുടെ മരണം' എന്ന നാടകം കാണികൾക്ക് മികച്ച ദൃശ്യാനുഭവമായി. സമ്മേളനത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളായി ബിജു രാജഗിരി (പ്രസിഡന്റ്), സുധീർ ബാബു (സെക്രട്ടറി), വിജയൻ ചാത്തന്നൂർ (ട്രഷറർ) എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

Content Highlight: 'Arangum Aniyarayum' state conference concludes in Koyilandy

#Latest News #Koyilandy

adimage

Next TV

Related Stories
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Jul 16, 2026 05:16 PM

കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി മുത്താമ്പിയിൽ ബൈക്ക് അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈവശം 1.40 ഗ്രാം എം.ഡി.എം.എ...

Read More >>
ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Jul 16, 2026 12:47 PM

ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്...

Read More >>
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

Jul 16, 2026 12:34 PM

ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നഷ്ടപെട്ട സ്വർണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ...

Read More >>
Top Stories










News Roundup






GCC News






Entertainment News





adimage
https://koyilandy.truevisionnews.com/