വീട്ടുവളപ്പിൽ ഉഗ്രവിഷമുള്ള പാമ്പ്; കൊയിലാണ്ടി ബപ്പങ്ങാട്ട് വീട്ടുമുറ്റത്ത് നിന്ന് ചേനത്തണ്ടൻ പാമ്പിനെ പിടികൂടി

വീട്ടുവളപ്പിൽ ഉഗ്രവിഷമുള്ള പാമ്പ്; കൊയിലാണ്ടി ബപ്പങ്ങാട്ട് വീട്ടുമുറ്റത്ത് നിന്ന് ചേനത്തണ്ടൻ പാമ്പിനെ പിടികൂടി
May 29, 2026 11:17 AM | By Krishnapriya S R
#Latest News #Koyilandy #Snake

കൊയിലാണ്ടി: (koyilandy.truevisionnews.com) ബപ്പങ്ങാട് ജനവാസ മേഖലയിൽ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ട ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി. ബപ്പങ്ങാട് വയലിൽ പുരയിൽ ഋഷിയുടെ വീട്ടുവളപ്പിലാണ് ഇന്ന് വൈകീട്ടോടെ വലിപ്പമേറിയ ചേനത്തണ്ടൻ (അണലി) പാമ്പിനെ കണ്ടെത്തിയത്.

മുറ്റത്ത് അപ്രതീക്ഷിതമായി പാമ്പിനെ കണ്ട വീട്ടുകാർ ഭയന്നുപോയെങ്കിലും ഉടൻ തന്നെ ഉത്തരവാദിത്തപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ പൊയിൽക്കാവ് സതീശൻ ഏറെ പ്രയത്നത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഉഗ്രവിഷമുള്ള ചേനത്തണ്ടൻ പാമ്പിനെ പിടികൂടാൻ കഴിഞ്ഞത് നാട്ടുകാർക്ക് വലിയ ആശ്വാസമായി മാറി. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറാനായി മാറ്റിയിട്ടുണ്ട്.

Content Highlight: CONTENT HIGHLIGHTS:- A giant python was caught from a backyard in Koyilandy Bappangat.

#Latest News #Koyilandy #Snake

Next TV

Related Stories
മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

May 30, 2026 12:45 PM

മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

മീത്തലെ വൈലേരി തങ്കമണി അമ്മ...

Read More >>
ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

May 30, 2026 11:11 AM

ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

വെറ്റിലപ്പാറ മൃഗാശുപത്രിക്ക് ഗോവിന്ദൻ മാസ്റ്ററുടെ റോഡിന് പേരിട്ടു...

Read More >>
കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

May 30, 2026 11:06 AM

കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല...

Read More >>
Top Stories










News Roundup






GCC News






Entertainment News





https://koyilandy.truevisionnews.com/