#Latest News #Koyilandy #Muchukunnu #Hanging
കൊയിലാണ്ടി:(truevisionnews.com) കേരളത്തിലെ പ്രമുഖ ഓട്ടൻതുള്ളൽ കലാകാരൻ മുചുകുന്ന് അണ്ടലംകണ്ടി പത്മനാഭനെ (65) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയോടെ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കേരളത്തിലുടനീളമുള്ള പ്രമുഖ ക്ഷേത്രങ്ങളിലും വിവിധ സാംസ്കാരിക വേദികളിലും തനതായ ശൈലിയിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു അദ്ദേഹം.
തുള്ളൽ കലാരംഗത്തിന് നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കുഞ്ചൻ സ്മാരക പുരസ്കാരം, കേരള കലാമണ്ഡലം അവാർഡ് ഉൾപ്പെടെ നിരവധി പ്രമുഖ പുരസ്കാരങ്ങൾ നൽകി നാട് ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ജാനകിയാണ് അന്തരിച്ച പത്മനാഭന്റെ ഭാര്യ. ഷൈജു, ഷനില, ഷബില എന്നിവർ മക്കളും സുചിത്ര, മുരളി (അത്തോളി), പത്മനാഭൻ (ചെമ്മരത്തൂർ) എന്നിവർ മരുമക്കളുമാണ്. പരേതനായ സുകുമാരൻ നായർ, ദേവകി, പ്രഭാകരൻ, രാധ എന്നിവർ സഹോദരങ്ങളാണ്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Content Highlight: CONTENT HIGHLIGHTS Muchukunnu Padmanabhan found hanging inside his house









































