കൊയിലാണ്ടി: (koyilandy.truevisionnews.com) നഴ്സസ് ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ഐസിഎസ് സെക്കൻഡറി സ്കൂളിലെ കുരുന്നുകൾ നഴ്സുമാർക്ക് ആദരമർപ്പിച്ചു. സ്കൂളിലെ കെ.ജി. വിഭാഗം വിദ്യാർത്ഥികൾ മാലാഖമാരുടെ വേഷമണിഞ്ഞാണ് ഗവ. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തിയത്.
ആശുപത്രിയിലെ നഴ്സുമാരെ ആദരിക്കുകയും അവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്ത കുരുന്നുകൾ ആരോഗ്യപ്രവർത്തകർക്ക് ഏറെ സന്തോഷം പകർന്നു. സ്കൂൾ പ്രിൻസിപ്പൽ ഷമീം അലിയുടെ നേതൃത്വത്തിലായിരുന്നു ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
Content Highlight: Students pay tribute to nurses in Koyilandy





























.jpeg)









