യു.ഡി.വൈ.എഫ് എം.എൽ.എ ഓഫീസിലേക്ക് സംഘടിപ്പിച്ച ബഹുജന മാർച്ച് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു

യു.ഡി.വൈ.എഫ് എം.എൽ.എ ഓഫീസിലേക്ക് സംഘടിപ്പിച്ച ബഹുജന മാർച്ച് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു
Oct 19, 2024 10:29 PM | By Vyshnavy Rajan

മുചുകുന്ന് : മുചുകുന്ന് ഗവ.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമത്തിനും കൊലവിളി മുദ്രാവാക്യത്തിനും നേതൃത്വം നൽകിയ 1വൈശാഖിനെ കൊയിലാണ്ടി എം.എൽ.എയും അദ്ദേഹത്തിന്റെ ഓഫീസും ചേർന്ന് സംരക്ഷിക്കുകയാണെന്നും എം.എൽ.എ ഓഫീസ് ക്രിമിനലുകളുടെ ഒളിത്താവളമായി മാറിയിരിക്കുന്നുവെന്നും കെ എം അഭിജിത്ത് ആരോപിച്ചു.

മുചുകുന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.വൈ.എഫ്, യു.ഡി.എസ്.എഫ് പ്രവർത്തകരെ മർദ്ദിക്കുന്നതിന് നേതൃത്വം നൽകിയ കാനത്തിൽ ജമീല എം.എൽ.എയുടെ ഓഫീസ് സ്റ്റാഫ് വൈശാഖിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം.എൽ.എ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി.

ക്രിമിനൽ സ്വഭാവമുള്ള ഓഫീസ് സ്റ്റാഫ് വൈശാഖിനെ പുറത്താക്കുന്നത് വരെ യു.ഡി.വൈ.എഫ് സമര രംഗത്തുണ്ടാകുമെന്നും വൈശാഖിനെ സ്റ്റാഫിൽ നിന്ന് നീക്കം ചെയ്യണമെന്നും മിസ്ഹബ് കീഴരിയൂർ ആവശ്യപ്പെട്ടു.

വി പി ദുൽഖിഫിൽ, സമദ് നടേരി, എം.കെ സായീഷ്, കെ കെ റിയാസ്, പി രത്നവല്ലി ടീച്ചർ, മഠത്തിൽ അബ്ദുഹ്മാൻ, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, എ കെ ജാനിബ്, ആസിഫ് കലാം, അജയ്ബോസ്, ജൂബിക സജിത്ത്, എ സി സുനൈദ്, പി കെ മുഹമ്മദലി, ഷിബിൽ പുറക്കാട് തുടങ്ങിയവർ സംസാരിച്ചു. മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. റാഷിദ് മുത്താമ്പി സ്വാഗതവും, ഫാസിൽ നടേരി നന്ദിയും പറഞ്ഞു

KM Abhijith inaugurated the mass march organized to the office of UDYF MLA

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall