---
title: "നന്തിയിൽ അടിപ്പാത വേണം; ജനകീയ സമിതി ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Nanthi Underpass Demand Public Convention Held in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/373665/nanthi-underpass-demand-public-convention-koyilandy"
published_at: "2026-07-21T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f0a108542a_nanthi-underpass-demand-public-convention-koyilandy.jpg"
keywords: ["Latest News", "Nanthi", "Koyilandy", "Underpass", "Railway"]
---

# നന്തിയിൽ അടിപ്പാത വേണം; ജനകീയ സമിതി ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: [**കടലൂർ കോടിക്കൽ നിവാസികൾക്ക് നന്തി ടൗണിലേക്ക് പ്രവേശിക്കാൻ വഴികളടഞ്ഞ പശ്ചാത്തലത്തിൽ, അടിപ്പാത ആവശ്യപ്പെട്ട് നന്തിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബഹുജന കൺവെൻഷൻ ചേർന്നു. അടിപ്പാത യാഥാർഥ്യമാക്കാൻ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകാൻ കൺവെൻഷൻ തീരുമാനിച്ചു.

## Article Content

**കൊയിലാണ്ടി: [**കടലൂർ കോടിക്കൽ നിവാസികൾക്ക് നന്തി ടൗണിലേക്ക് പ്രവേശിക്കാൻ വഴികളടഞ്ഞ പശ്ചാത്തലത്തിൽ, അടിപ്പാത ആവശ്യപ്പെട്ട് നന്തിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബഹുജന കൺവെൻഷൻ ചേർന്നു. അടിപ്പാത യാഥാർഥ്യമാക്കാൻ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകാൻ കൺവെൻഷൻ തീരുമാനിച്ചു.

2016-ൽ 4.5 ലക്ഷം രൂപ റെയിൽവേയിൽ അടച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 5 കോടി രൂപ നിക്ഷേപിച്ചാൽ മാത്രമേ അണ്ടർപാസ് നിർമിക്കാനാകൂ എന്ന നിലപാടിലാണ് റെയിൽവേ അധികൃതർ. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ നിരവധി ജീവനുകളാണ് ഇതുവരെ ഇവിടെ പൊലിഞ്ഞത്. ഇനിയും മനുഷ്യജീവനുകൾ ഹോമിക്കാൻ അനുവദിക്കില്ലെന്ന് യോഗം മുന്നറിയിപ്പ് നൽകി.

ബഹുജന കൺവെൻഷൻ കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അടിപ്പാത വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തുമെന്നും, എം.പിമാരായ ഷാഫി പറമ്പിൽ, പി.ടി. ഉഷ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. മുഹമ്മദലി, അനസ് ആയടത്തിൽ, ലീല പി.കെ, സജ്ന പിരിശത്തിൽ, സവിത, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. ജീവാനന്ദൻ, കുഞ്ഞമ്മദ് കൂരളി, ടി.കെ. നാസർ, സി. ഗോപാലൻ, വിശ്വൻ എം.കെ, രജീഷ് മാണിക്കോത്ത്, ഭാസ്‌കരൻ ചേനോത്ത്, റസൽ നന്തി, സനീർ വില്ലങ്കണ്ടി എന്നിവർ സംസാരിച്ചു. റഫീഖ് പുത്തലത്ത് സ്വാഗതവും പി.കെ. പ്രകാശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/373665/nanthi-underpass-demand-public-convention-koyilandy)