---
title: "നെല്യാടിക്കടവിൽ മരക്കൊമ്പ് പൊട്ടിവീണു; അഗ്നിരക്ഷാസേനയുടെ ഇടപെടലിൽ അപകടം ഒഴിവായി"
english_title: "Tree Branch Falls Near Nelyadikadavu Bridge Fire Force Clears Road"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/373485/nelyadikadavu-bridge-tree-branch-fire-force-koilandy"
published_at: "2026-07-20T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dcaff548c9_nelyadikadavu-bridge-tree-branch-fire-force-koilandy.jpg"
keywords: ["Latest News", "Koilandy", "Fire Force", "Nelyadikadavu"]
---

# നെല്യാടിക്കടവിൽ മരക്കൊമ്പ് പൊട്ടിവീണു; അഗ്നിരക്ഷാസേനയുടെ ഇടപെടലിൽ അപകടം ഒഴിവായി

> **Lead Summary:** **കൊയിലാണ്ടി: [**നെല്യാടിക്കടവ് പാലത്തിന് സമീപം ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കും പൊട്ടിവീണ മരക്കൊമ്പ് കൊയിലാണ്ടി അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്. രാവിലെ 8.30-ഓടെയാണ് പാലത്തിനടുത്തുള്ള മരത്തിന്റെ വലിയ കൊമ്പ് പൊട്ടിവീണത്. കൊമ്പ് വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീണതോടെ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി വിതരണത്തിന് ഭീഷണിയാവുകയും ചെയ്തു.

## Article Content

**കൊയിലാണ്ടി: [**നെല്യാടിക്കടവ് പാലത്തിന് സമീപം ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കും പൊട്ടിവീണ മരക്കൊമ്പ് കൊയിലാണ്ടി അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്. രാവിലെ 8.30-ഓടെയാണ് പാലത്തിനടുത്തുള്ള മരത്തിന്റെ വലിയ കൊമ്പ് പൊട്ടിവീണത്. കൊമ്പ് വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീണതോടെ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി വിതരണത്തിന് ഭീഷണിയാവുകയും ചെയ്തു.

ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടസാധ്യത നിലനിന്നു.വിവരം ലഭിച്ച ഉടൻ കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി. എസ്.എഫ്.ആർ.ഒ ഷിജി ഐ.യുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷം ഫയർഫോഴ്സ് സംഘം മരക്കൊമ്പ് മുറിച്ചുമാറ്റി. പിന്നീട് റോഡിൽ നിന്ന് പൂർണമായും നീക്കം ചെയ്തു.അഗ്നിരക്ഷാസേനയുടെ ദ്രുതഗതിയിലുള്ള പ്രവർത്തനം കാരണം ഗതാഗതം ഉടൻ തന്നെ പുനഃസ്ഥാപിക്കാനായി. മരം വൈദ്യുതി ലൈനിൽ കുടുങ്ങി കിടന്നതിനാൽ വൈദ്യുതി ബോർഡ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

മൺസൂൺ കാലത്ത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/373485/nelyadikadavu-bridge-tree-branch-fire-force-koilandy)