#Latest News #Koyilandy #Accident
കൊയിലാണ്ടി: (koyilandy.truevisionnews.com) ദേശീയപാതയിൽ കൊല്ലത്ത് നിയന്ത്രണം വിട്ട കാർ നഗരസഭയുടെ ബോട്ടിൽ ബൂത്തിലേക്ക് ഇടിച്ചുകയറി. മൂടാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 3.10-ഓടെയാണ് സംഭവം.
കൊയിലാണ്ടിയിൽനിന്ന് പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ, ദേശീയപാതയിൽ വടകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ ബോട്ടിൽ ബൂത്തിലേക്ക് പാഞ്ഞുകയറുകയായിന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ ബൂത്തിലേക്ക് ഇടിച്ചുകയറിയെങ്കിലും, ആ സമയം പരിസരത്ത് ആളുകൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
Content Highlight: Car crashes into booth in Kollam; completely wrecked.
































.jpeg)







