adimage

adimage
2026-06-28T10:21:00

#Latest News #Koyilandy #Chengottukavu Accident #Death

കൊയിലാണ്ടി: (koyilandy.truevisionnews.com)  ചെങ്ങോട്ടുകാവ് ബൈപ്പാസിലുണ്ടായ കാറുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമക്കാട്ട് നാസർ ഹമീദിന്റെ മകൻ മുഹമ്മദ് ഇഹ്‌സാൻ (19) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

കഴിഞ്ഞ ജൂൺ 13 ശനിയാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം നടന്നത്. ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ സർവീസ് റോഡിലൂടെ വരികയായിരുന്ന കാറുകൾ നിയന്ത്രണം വിട്ട് പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ തലകീഴായി മറിയുകയും ചെയ്തു.

അപകടത്തെത്തുടർന്ന് വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപകടത്തിൽ ഇഹ്‌സാൻ ഉൾപ്പെടെ എട്ടുപേർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഇഹ്‌സാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Content Highlight: Car accident on Koyilandy Chengotukavu bypass

#Latest News #Koyilandy #Chengottukavu Accident #Death

adimage

Next TV

Top Stories










News Roundup






GCC News






Entertainment News





adimage
https://koyilandy.truevisionnews.com/