#Latest News #Thikkodi #Foot over bridge #Pravasi League
തിക്കോടി: (koyilandy.truevisionnews.com) നന്തി ബസാർ കഴിഞ്ഞുള്ള തിക്കോടി ടൗണിൽ അണ്ടർ ബ്രിഡ്ജ് നഷ്ടമായതിനെ തുടർന്ന് പൊതുജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് പ്രവാസി ലീഗ് തിക്കോടി പഞ്ചായത്ത് തല മെമ്പർഷിപ്പ് കാമ്പയിൻ കൺവൻഷൻ ആവശ്യപ്പെട്ടു.
മുൻപ് ഇടതുപക്ഷ പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് അണ്ടർ ബ്രിഡ്ജ് നഷ്ടമായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിലവിൽ ദേശീയപാത 66-ന് കുറുകെയുണ്ടായിരുന്ന താത്കാലിക ക്രോസിംഗ് സൗകര്യം കൂടി ഇല്ലാതായതോടെ വിദ്യാർത്ഥികളും സ്ത്രീകളും വയോധികരും കടുത്ത യാത്രാക്ലേശമാണ് അനുഭവിക്കുന്നത്.
പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ് സ്റ്റോപ്പിലിറങ്ങുന്ന പടിഞ്ഞാറ് ഭാഗത്തുള്ള യാത്രക്കാർക്ക് ബീച്ച് റോഡിലെത്താൻ പാലൂർ മിനി അണ്ടർ ബ്രിഡ്ജ് വഴി 600 മീറ്ററിലധികം കാൽനടയായി സഞ്ചരിക്കേണ്ട അവസ്ഥയാണ്. സമാനമായ ദുരിതമാണ് കിഴക്ക് ഭാഗത്തേക്ക് പോകേണ്ടവർക്കുമുള്ളത്.
ഈ ജനകീയ പ്രശ്നം തിക്കോടി ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡന്റ് ഒ.കെ. ഫൈസലിന്റെ നേതൃത്വത്തിൽ സ്ഥലം എം.പി ഷാഫി പറമ്പിലിന്റെ ശ്രദ്ധയിൽ അടിയന്തര പരിഗണനയ്ക്കായി സമർപ്പിക്കുകയും, തുടർന്ന് ഹൈവേ അധികൃതർ അനുകൂലമായ ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ, തിക്കോടി സ്വദേശി കൂടിയായ പി.ടി. ഉഷ എം.പിയുടെ ശ്രദ്ധയിലും ഈ വിഷയം എത്തിച്ചിട്ടുണ്ട്. അതിനാൽ ടൗണിൽ അനുവദിക്കപ്പെട്ട ഫുട് ഓവർ ബ്രിഡ്ജിന്റെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കി ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
പ്രവാസി ലീഗ് കൺവൻഷൻ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി. ഹനീഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. കുഞ്ഞാമു അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർഷിപ്പ് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം, നാല് പതിറ്റാണ്ടുകാലം അബുദാബിയിൽ പ്രവാസ ജീവിതം നയിച്ച അസ്സു ഗുരുക്കൾക്ക് നൽകി നിയോജക മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എൻ.പി. മമ്മദ് ഹാജി നിർവഹിച്ചു. ചടങ്ങിൽ പി.പി. കുഞ്ഞമ്മദ്, റസാഖ് മേലടി, അൽമാസ് അബൂബക്കർ, എ.കെ. ഉമ്മർ, അബ്ദുൽ നാസർ മർസൂദ്, ടി.എ. യൂസഫ്, ടി.സി. മൊയ്തീൻ ഹാജി, പി.വി. ഹമീദ്, കെ.എം. മജീദ്, ടി.സി. അലി, ടി.പി. സുബൈർ, യു.വി. ഇസ്മായിൽ, ഹമീദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.കെ. മുസ്തഫ സ്വാഗതവും ടി.എം. മൊയ്തു നന്ദിയും രേഖപ്പെടുത്തി.
Content Highlight: Thikodi underbridge loss, Foot over bridge




























.jpeg)







