---
title: "പയ്യോളിയിൽ വിജയികൾക്ക് സ്നേഹാദരം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ദുബായ് കെ.എം.സി.സി ആദരിച്ചു"
english_title: "Dubai KMCC honors high achieving students"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364456/dubai-kmcc-honors-high-achieving-students"
published_at: "2026-06-07T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2519cc6dc3c_KOYI7.jpg"
keywords: ["Latest News", "Payyoli", "Students Were Honored"]
---

# പയ്യോളിയിൽ വിജയികൾക്ക് സ്നേഹാദരം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ദുബായ് കെ.എം.സി.സി ആദരിച്ചു

> **Lead Summary:** **പയ്യോളി:[ **എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് പയ്യോളിയിൽ സ്നേഹാദരം.

## Article Content

**പയ്യോളി:[ **എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് പയ്യോളിയിൽ സ്നേഹാദരം.

ദുബായ് കെ.എം.സി.സി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തങ്ങളുടെ ഭാരവാഹികളുടെയും പ്രവർത്തകരുടെയും മിടുക്കരായ മക്കളെ പ്രശംസാപത്രവും ഉപഹാരങ്ങളും നൽകി ആദരിച്ചത്.

ദുബായ് കെ.എം.സി.സി കോ-ഓർഡിനേറ്റർ സി.പി. സദഖക്കത്തുല്ല ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്തിരുന്ന് നാടിന്റെ വികസനത്തിനും കാരുണ്യപ്രവർത്തനങ്ങൾക്കും കൈത്താങ്ങാകുന്ന കെ.എം.സി.സി പ്രവർത്തകർക്ക്, തങ്ങളുടെ മക്കളുടെ ഈ മികച്ച വിജയം ഇരട്ടി മധുരമാണ് നൽകുന്നത്.

പയ്യോളി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി നിഷാദ് മൊയ്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ വി.കെ. അബ്ദുറഹിമാൻ, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി, ബഹ്റൈൻ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് അയനിക്കാട്, എം.പി. ഹുസയിൻ, ടി.പി. കരീം, പി.കെ. ജാഫർ, പി.കെ.സി. മൊയ്തീൻ ഹസ്സൻ എന്നിവരും കൗൺസിലർമാരായ പി. കുഞ്ഞാമു, വി.പി. നസീമ, തുഷാര, ഷാഹിദ പുറത്തോട്ട്, ടി.പി. നൗഷാദ് എന്നിവരും യോഗത്തിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

ദുബായ് കെ.എം.സി.സി പയ്യോളി മുനിസിപ്പൽ പ്രസിഡന്റ് മൊയ്തീൻ പട്ടായി സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ്.കെ. റാഫി നന്ദി രേഖപ്പെടുത്തി. പ്രവാസികളുടെ മക്കൾക്ക് ഉപരിപഠന മേഖലകളിൽ കൂടുതൽ കരുത്തുപകരാൻ ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങൾ വലിയ പ്രചോദനമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364456/dubai-kmcc-honors-high-achieving-students)