---
title: "കൊയിലാണ്ടിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്"
english_title: "Accident after car and pickup van collide in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364230/accident-after-car-and-pickup-van-collide-in-koyilandy"
published_at: "2026-06-06T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23cab81d7b9_koyi4.jpg"
keywords: ["Latest News", "Koyilandy", "Accident"]
---

# കൊയിലാണ്ടിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: [ **കുറുവങ്ങാട് അക്വഡേറ്റിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ ശക്തമായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പിക്കപ്പ് വാനിൽ സഞ്ചരിക്കുകയായിരുന്ന യാത്രികനാണ് പരിക്കേറ്റത്.

## Article Content

**കൊയിലാണ്ടി: [ **കുറുവങ്ങാട് അക്വഡേറ്റിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ ശക്തമായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പിക്കപ്പ് വാനിൽ സഞ്ചരിക്കുകയായിരുന്ന യാത്രികനാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 8.45ഓടെ വിഷ്ണു ക്ഷേത്രത്തിലേക്ക് പോകുന്ന കാളക്കണ്ടം റോഡിലേക്ക് തിരിയുന്ന കവലയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിലേക്ക് എതിർദിശയിൽ നിന്നും അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് നേർക്കുനേർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് കൊയിലാണ്ടി-കുറുവങ്ങാട് റൂട്ടിൽ ഏറെ നേരം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്നാണ് പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതും റോഡിൽ തടസ്സമായി കിടന്ന വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചതും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364230/accident-after-car-and-pickup-van-collide-in-koyilandy)