May 27, 2026 11:30 AM

#Latest News #Ullyeri #Auto driver

ഉള്ളിയേരി: (koyilandy.truevisionnews.com) വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൃത്യമായി ഉടമസ്ഥരെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് സത്യസന്ധതയുടെ മാതൃകയായ ഓട്ടോറിക്ഷാ ഡ്രൈവർ അസീസ് കൊലയാമകണ്ടിയെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നാറാത്ത് ശാഖാ കമ്മിറ്റി അനുമോദിച്ചു.

ഉള്ളിയേരി നാറാത്ത് സ്വദേശിയായ അസീസ് ഉയർത്തിപ്പിടിച്ച ഈ സത്യസന്ധതയും മാനവികതയും നാടിനാകെ വലിയ അഭിമാനമായി മാറിയെന്ന് യോഗം വിലയിരുത്തി. ശാഖാ പ്രസിഡന്റ് പി.കെ. അബൂബക്കറിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രസ്തുത അനുമോദന സദസ്സ് ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. കോയ ഹാജി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വെച്ച് അസീസിനെ ഹാരാർപ്പണം നടത്തി ആദരിക്കുകയും, പ്രത്യേക ക്യാഷ് അവാർഡ് സമ്മാനിക്കുകയും ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സാജിദ് കെ.കെ. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയും, ശാഖാ ശിഹാബ് തങ്ങൾ ചാരിറ്റി ചെയർമാൻ അഷ്റഫ് നാറാത്ത് അനുമോദന പ്രസംഗം നിർവ്വഹിക്കുകയും ചെയ്തു.

ഈ ചടങ്ങിനോടനുബന്ധിച്ച് തന്നെ പ്രദേശത്തുനിന്നും ബി.എസ്.സി. നഴ്സിംഗ് ബിരുദം കരസ്ഥമാക്കിയ കെ.കെ. അബ്ദുൾ ബാസിത്തിനെയും കമ്മിറ്റി ആദരിക്കുകയുണ്ടായി. കുവൈത്ത് ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി. നേതാവ് റഷീദ് കെ.കെ. ബാസിത്തിനുള്ള മൊമെന്റോ കൈമാറി. ചടങ്ങിൽ മുസ്തഫ കെ.കെ, സി.കെ. എം. ജീദ്, ചാരിറ്റി ട്രഷറർ റഷീദ് എൻ.വി, കെ.കെ. റഫീഖ്, സി.കെ.എം. അലി എന്നിവർ പങ്കെടുത്തു സംസാരിച്ചു. എം.എൻ. അബു സ്വാഗതം ആശംസിച്ച ചടങ്ങിന് പി.കെ. ഖാദർ ഹാജി നന്ദി രേഖപ്പെടുത്തി.

Content Highlight: content highlights:- Auto driver who returned bag receives national respect

#Latest News #Ullyeri #Auto driver

Next TV

Top Stories










News Roundup






GCC News






Entertainment News





https://koyilandy.truevisionnews.com/