---
title: "പന്തലായനി സ്കൂളിൽ പ്രവേശനോത്സവ ഒരുക്കം: സ്കൂളും പരിസരവും ശുചീകരിച്ചു"
english_title: "Pantalayani School and its surroundings cleaned"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360977/pantalayani-school-and-its-surroundings-cleaned"
published_at: "2026-05-22T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ffa48a3d80_13.jpg"
keywords: ["Latest News", "Panthalayani", "School Cleaning"]
---

# പന്തലായനി സ്കൂളിൽ പ്രവേശനോത്സവ ഒരുക്കം: സ്കൂളും പരിസരവും ശുചീകരിച്ചു

> **Lead Summary:** **കൊയിലാണ്ടി:[ **പുതിയ അധ്യയന വർഷത്തിൽ സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി കൊയിലാണ്ടി പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളും പരിസരവും ശുചീകരിച്ചു.

## Article Content

**കൊയിലാണ്ടി:[ **പുതിയ അധ്യയന വർഷത്തിൽ സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി കൊയിലാണ്ടി പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളും പരിസരവും ശുചീകരിച്ചു.

വിദ്യാർത്ഥികളെ വരവേൽക്കാൻ സ്കൂൾ മുറ്റവും ക്ലാസ് മുറികളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിതാ ശ്രീധരൻ, വാർഡ് കൗൺസിലർ പി.എം. ബിജു എന്നിവർ സംയുക്തമായി നേതൃത്വം നൽകി.

അധ്യാപകർക്കൊപ്പം തൊഴിലുറപ്പ് തൊഴിലാളികളും സ്കൂളിലെ എസ്.പി.സി (SPC), ജെ.ആർ.സി (JRC), ഗൈഡ്സ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളും സജീവമായി ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

പരിസരത്തെ കാടും പടലുകളും നീക്കിയും ക്ലാസ് മുറികൾ സജ്ജമാക്കിയും മികച്ച രീതിയിലാണ് പന്തലായനി സ്കൂൾ പുതിയ അധ്യയന വർഷത്തിനായി ഒരുങ്ങിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360977/pantalayani-school-and-its-surroundings-cleaned)