---
title: "കൊയിലാണ്ടി റീജണൽ ഫിഷറീസ് ഹൈസ്കൂളിൽ കരാർ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം"
english_title: "Contract appointment at Koyilandy Regional Fisheries High School"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358884/contract-appointment-at-koyilandy-regional-fisheries-high-school"
published_at: "2026-05-12T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02c917be6da_koyi3.jpg"
keywords: []
---

# കൊയിലാണ്ടി റീജണൽ ഫിഷറീസ് ഹൈസ്കൂളിൽ കരാർ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

> **Lead Summary:** **കൊയിലാണ്ടി: [** റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ നിലവിലുള്ള വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി മെയ് 15-ന് സ്കൂളിൽ വെച്ച് അഭിമുഖം സംഘടിപ്പിച്ചിട്ടുണ്ട്.

## Article Content

**കൊയിലാണ്ടി: [** റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ നിലവിലുള്ള വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി മെയ് 15-ന് സ്കൂളിൽ വെച്ച് അഭിമുഖം സംഘടിപ്പിച്ചിട്ടുണ്ട്.

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ കം വാർഡൻ (വനിത) തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 10.30-നും, ഫിസിക്കൽ സയൻസ് എച്ച്.എസ്.ടി വിഭാഗത്തിലേക്കുള്ളത് രാവിലെ 11-നും നടക്കും.

കൂടാതെ, എച്ച്.എസ്.ടി പാർട്ട് ടൈം ഹിന്ദി തസ്തികയിലേക്ക് 11.30-നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തസ്തികയിലേക്ക് ഉച്ചയ്ക്ക് 12.30-നുമാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്കായി 9497650371, 8139814185 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358884/contract-appointment-at-koyilandy-regional-fisheries-high-school)