കൊയിലാണ്ടി: 'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍ രണ്ടു മണിക്കൂറെടുത്തു. വടകര പാര്‍ലമെന്റ് മണ്ഡലം ആസ്ഥാനമാക്കി സ്‌പോട്‌സ് സ്റ്റേഡിയം സ്ഥാപിക്കുമെന്നും വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് ഒരു ലക്ഷം രൂപ സ്‌റൈഫന്റ നല്‍കുന്ന എഡ്യുക്കേഷന്‍ പദ്ധതി ആവിഷ്‌കരിക്കമെന്നും യുവജനങ്ങളുടെ നിറഞ്ഞ കയ്യടിയില്‍ സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പ്രഖ്യാപിച്ചു. പരിപാടി അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വി.ബി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം രമേഷ് പിഷാരടി മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍, യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി എഫ് ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല, ജനറല്‍ കണ്‍വീനര്‍ എന്‍.വേണു, സി. കെ സുബൈര്‍, വി.ടി സൂരജ്, ആര്‍. രതീഷ് എന്നിവര്‍ പ്രസംഗിച്ചു
Content Highlight: "Youth with Shafi" has popularized Koyilandy.








































